വാർത്തയെഴുതുന്നവളും വാർത്തയായിരിക്കുന്നു
ആൾക്കൂട്ടത്തിന്റെ പ്രതിഷേധങ്ങളിൽ,
അവസാനമില്ലാത്ത ചർച്ചകളിൽ
അവളിന്ന് ആളിക്കത്തുമായിരിക്കും
നമുക്കത് കണ്ടിരിക്കാം.
അകലങ്ങളിലെ ഒറ്റ തുരുത്തുകളിൽ,
വെറിപൂണ്ട കാമാഗ്നിയിൽ
എരിഞ്ഞടങ്ങുന്ന ഇരകളെ
കണ്ടില്ലെന്ന് നടിക്കാം.